Connect with us

Palakkad

അധികൃതരുടെ അവഗണന ദേശീയ പാത ഉപരോധം ഇന്ന്

Published

|

Last Updated

പാലക്കാട്: ദേശീയപാതക്ക് സ്ഥലം വിട്ടു നല്‍കുന്ന പാലക്കാട്ടുകാര്‍ക്കെതിരെ അധികൃതര്‍ നടത്തുന്ന അവഗണനക്കെതിരെ എന്‍ എച്ച് 47 വാളയാര്‍ വടക്കഞ്ചേരി സ്ഥലമെടുപ്പ് അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കാലത്ത് പത്ത് മണിക്ക് ചന്ദ്രനഗര്‍ ജംങ്ഷനില്‍ ദേശീയ ഉപരോധം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ സ്ഥലമെടുക്കുന്നവര്‍ക്ക് മാന്യമായ തുക നല്‍കുമ്പോള്‍ പാലക്കാട്ടില്‍ തുച്ഛമായ തുക മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഇത്തരമൊരു സഹാചര്യത്തിലാണ് ഭൂമിക്ക് ഇന്നത്തെ മാര്‍ക്കറ്റ് വില നല്‍കുക, കെട്ടിടങ്ങള്‍ക്കും മറ്റും ഇന്നത്തെ പി ഡബ്യൂ ഡി വില നല്‍കുക, വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരം നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ദേശീയപാത ഉപരോധിക്കുന്നത്. എം പി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ പി സുരേഷ് രാജ്, എ പ്രഭാകരന്‍, പി വി രാജേഷ്, എന്‍ ശിവരാജന്‍, എസ് കെ അനന്തകൃഷ് ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വി ചുങ്കത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ബാബു എം മാത്യു, കെ പ്രേമകുമാര്‍, എം എം അബ്ദുനാസര്‍ എന്നിവര്‍ പങ്കെടുത്തു.