Connect with us

Malappuram

മിമ്പര്‍ അടിച്ചു തകര്‍ത്തു മുജാഹിദുകള്‍ പള്ളിയില്‍ തമ്മിലടി തുടരുന്നു

Published

|

Last Updated

മഞ്ചേരി: മഞ്ചേരി ഇസ്‌ലാഹി കാമ്പസ് പള്ളിയില്‍ മുജാഹിദുകള്‍ തമ്മിലടി തുടരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് പള്ളി ഖത്തീബിനെ ചൊല്ലി എ പി വിഭാഗം മുജാഹിദുകള്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് പൂട്ടിയ പള്ളി സി ഐയുടെ നേതൃത്വത്തില്‍ പലതവണ ചര്‍ച്ച നടത്തി തുറന്നെങ്കിലും പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നു. ഇതിനിടയില്‍ ഔദ്യോഗിക വിഭാഗം മഞ്ചേരി സബ് കോടതിയില്‍ നിന്നും താല്‍ക്കാലിക അനുകൂല വിധി സമ്പാദിച്ചിരുന്നു.
വിധി അനുസരിച്ച് ജിന്ന് വിഭാഗം ആരാധനക്കല്ലാതെ പള്ളിയില്‍ കയറുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് ഞായറാഴ്ച പള്ളിയില്‍ കയറിയ ജിന്ന് വിഭാഗം ളുഹര്‍ ബാങ്ക് വിളിക്കാനെത്തിയ ശാഖാ സെക്രട്ടറിയെ മര്‍ദിക്കുകയും പ്രസംഗപീഠം(മിമ്പര്‍) അടിച്ചു തകര്‍ക്കുകയുമായിരുന്നു.
ഇതിനിടെ കോടതി വിലക്ക് ലംഘിച്ച് ഒരു വിഭാഗം അതിക്രമിച്ച് കയറി ശാഖാ സെക്രട്ടറിയെ മര്‍ദിച്ചതായി പോലീസില്‍ പരാതി നല്‍കി. കെ എന്‍ എം ശാഖാ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ അസീസാണ് മഞ്ചേരി 22ാം മൈല്‍സ് ആലിയത്തൊടി അബ്ദുല്‍ ജലീല്‍, ചെരണി എ വി എച്ച് മന്‍സിലില്‍ എ വി അബ്ദുല്‍ ഹമീദ്, പുല്‍പറ്റ പിലാക്കാടന്‍ അലി, പുല്ലൂര്‍ അത്തിമണ്ണില്‍ സുബൈര്‍, പട്ടര്‍കുളം ഏരിക്കുന്നന്‍ ഷൈജല്‍ എന്നിര്‍ക്കും കണ്ടാലറിയാവുന്ന പത്തു പേര്‍ക്കുമെതിരെയാണ് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.

Latest