Connect with us

National

ഐഎഎസ് പരീക്ഷ: മഞ്ജുനാഥ് വീട്ടുകാരെ കബളിപ്പിച്ചതാകാമെന്ന് യുപിഎസ്‌സി

Published

|

Last Updated

ബാംഗളൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തന്റെ റോള്‍ നമ്പരിനു നേരേ മറ്റൊരാളുടെ പേര് കണ്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത യുവാവ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് യുപിഎസ്‌സി. തങ്ങള്‍ പ്രസിദ്ധീകരിച്ച റോള്‍ നമ്പരും പേരും നൂറു ശതമാനവും ശരിയാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

ബാംഗളൂര്‍ സ്വദേശിയായ വി.വൈ. മഞ്ജുനാഥാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തന്നെ ഒഴിവാക്കാന്‍ തിരിമറി നടക്കുന്നുണ്ടെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്തത്. മഞ്ജുനാഥ് മെയില്‍ പരീക്ഷയ്‌ക്കോ ഇന്റര്‍വ്യൂവിനോ ഹാജരായിട്ടില്ലെന്നാണ് കമ്മിഷന്‍ അഡീഷണല്‍ സെക്രട്ടറി ആര്‍.കെ. ഗുപ്ത ഇതേ കുറിച്ച് നല്‍കുന്ന വിശദീകരണം.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 264ാം റാങ്ക് ലഭിച്ച മഞ്ജുനാഥിന്റെ റോള്‍ നമ്പരിനു നേരേ മറ്റൊരാളുടെ പേരാണ് റിസള്‍ട്ട് ലിസ്റ്റില്‍ നല്‍കിയിരുന്നത് എന്നാണ് പിതാവ് അവകാശപ്പെട്ടിരുന്നത്. ഇതില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയത്. ആശയക്കുഴപ്പം നീക്കാന്‍ യുവാവ് കമ്മിഷനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എവിടെനിന്നും സഹായം ലഭിക്കാതെ വന്നതോടെയാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് മഞ്ജുനാഥിന്റെ പിതാവ് വൈ.പി. യാദവ് മൂര്‍ത്തി ആരോപിച്ചിരുന്നു.