Connect with us

Sports

വാതുവെപ്പിന്റെ പുത്തന്‍ രൂപം അഥവാ സ്‌പോട്ട് ഫിക്‌സിംഗ്

Published

|

Last Updated

ആധുനിക ക്രിക്കറ്റിലെ വാതുവെപ്പിന്റെ പുത്തന്‍ രൂപമാണ് സ്‌പോട്ട് ഫിക്‌സിംഗ്.മുമ്പ്‌ മല്‍സര ഫലത്തെ ആശ്രയിച്ചാണ് വാതുവെപ്പെങ്കില്‍ ആധുനിക ക്രിക്കറ്റിലെ വാതുവെപ്പ് മറിച്ചാണ്. മത്സരത്തിന്റെ ഫലത്തെക്കുറിച്ച് വാതുവെക്കാതെ ഓരോ പന്തും ഓരോ റണ്ണും ഓരോ ഓവറും മുന്‍കൂട്ടി പ്രവചിക്കുന്ന രീതിയാണ് സ്‌പോട്ട് ഫിക്‌സിംഗ്. ക്രിക്കറ്റിനെയും താരങ്ങളെയും വില്‍പ്പന ചരക്കാക്കി മാറ്റിയിരിക്കുകയാണ് സ്‌പോട്ട് ഫിക്‌സിംഗിലൂടെ വാതുവെപ്പുകാര്‍..

ക്രിക്കറ്റിന്റെ മാന്യതക്ക് തീരാകളങ്കം ചാര്‍ത്തിയ സ്‌പോട്ട് ഫിക്‌സിംഗ് ശ്രീശാന്ത് നടത്തിയതിനെ ഡല്‍ഹി പോലീസ് വിശദീകരിച്ചത് ഇങ്ങനെ.
ഐപിഎല്‍ സീസണ്‍-6 മെയ് 9: കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന ഐ.പി.എല്‍ മത്സരത്തിലാണ് എസ്.ശ്രീശാന്ത് ഒത്തുകളിച്ചത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുമെന്നായിരുന്നു ശ്രീശാന്തും വാതുവെപ്പുകാരും തമ്മിലുണ്ടായിരുന്ന കരാര്‍.
ഓവര്‍ തുടങ്ങും മുമ്പ് വാം അപ്പിന് കൂടുതല്‍ സമയമെടുത്തും ഫീല്‍ഡ് ക്രമീകരിച്ചും അരയില്‍ ടൗവല്‍ തിരുകിയുമൊക്കെ ശ്രീശാന്ത് വാതുവെപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ ഓവറില്‍ 13 റണ്‍സേ ശ്രീശാന്ത് വിട്ട്‌കൊടുത്തൊള്ളൂ.എങ്കിലും മുന്‍നിശ്ചയിച്ച പ്രകാരം 40 ലക്ഷം രൂപ വാതുവെപ്പുകാര്‍ കൈമാറിയെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ഒരു പന്തോ ഒരു ഓവറോ ഒരു കളിക്കാരന്റെ പ്രകടനമോ തുടങ്ങി കണക്കുകളുടെ കളിരൂപമായ ക്രിക്കറ്റിലെ ഓരോ നീക്കവും പണമാക്കി മാറ്റുന്ന മാന്ത്രിക വിദ്യയാണ് സ്‌പോട്ട് ഫിക്‌സിംഗ്. അത് ചിലപ്പോള്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ബാറ്റ്‌സ്മാന്‍ റണ്‍സ് എടുക്കുമെന്നോ പുറത്താകുമെന്നോ ആയിരിക്കാം. ആദ്യ ഓവര്‍ നന്നായി എറിഞ്ഞ് ക്യാപ്ടന്റെ ഇഷ്ടം പിടിച്ച് പറ്റാന്‍ ഈ മൂന്ന് കളിക്കാരും ശ്രമിച്ചിരുന്നു. തുടര്‍ന്ന്്് താന്‍ എറിയുന്ന രണ്ടാം ഓവറില്‍ വാതുവെപ്പുകാര്‍ മുന്നറിപ്പ് നല്‍കുകയും അവര്‍ പറഞ്# റണ്‍സ് വിട്ട് കൊടുക്കലുമാണ് രീതി. ഒരു നിമിഷം കൊണ്ട് മാറിമറിയുന്ന കോടികള്‍ തന്നെയാണ് കളിക്കാരെയും വാതുവെപ്പുകാരെയും സ്‌പോട്ട് ഫിക്‌സിംഗിലേക്ക് ആകര്‍ഷിക്കുന്നത്. പണമെന്ന ഘടകമൊന്നുകൊണ്ടുതന്നെ വാതുവെപ്പുകാരുടെ നിര അവസാനിക്കുന്നത് അധോലോകത്തിലായിരിക്കും. ഇത്തവണയും അധോലോകബന്ധം ഡല്‍ഹി പോലീസ് വാതുവെപ്പുകാരില്‍ ആരോപിക്കുന്നുണ്ട്.
ഇന്ത്യക്ക് പുറമേ ക്രിക്കറ്റിന് പ്രചാരമുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലും സ്‌പോട്ട് ഫിക്‌സിംഗിന് വലിയ പ്രചാരമുണ്ട്. ഏതെങ്കിലും കായിക ഇനത്തിന്റെ പേരിലുള്ള വാതുവെപ്പുകള്‍ക്ക് നിയമപരമായി ഇന്ത്യയില്‍ നിരോധനമുണ്ട്. എന്നാല്‍ ഓരോ ഐ.പി.എല്‍ മത്സരങ്ങളിലും കോടികളാണ് വാതുവെപ്പിലൂടെ മാറി മറിയുന്നത്. ഓരോ ഐ.പി.എല്‍ സീസണിലും 5000 കോടി രൂപയുടെ വാതുവെപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
2011ല്‍ മൂന്ന് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്ക് വന്നതോടെയാണ് ക്രിക്കറ്റ് ലോകത്തിന് സ്‌പോട്ട് ഫിക്‌സിംഗ് എന്ന പേര് പരിചിതമായിത്തീരുന്നത്.

Latest