Connect with us

Alappuzha

എം സ്വരാജ് ഡിവൈഎഫ്ഐ സെക്രട്ടറി: ടിവി രാജേഷ് പ്രസിഡന്‍റ്

Published

|

Last Updated

ആലപ്പുഴ: ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.ടിവി രാജേഷ് പ്രസിഡന്റായും എം.സ്വരാജ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായിരുന്ന ടിവി രാജേഷാണ് പുതിയ പ്രസിഡന്റ്. കെ എസ് സുനില്‍ കുമാര്‍ ട്രഷറര്‍ സ്ഥാനത്ത് തുടരും.എം സ്വരാജ് സെക്രട്ടറിയാകുമെന്ന് ഉറപ്പായിരുന്നുവെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കോഴിക്കോടു നിന്നുള്ള പി.എ മുഹമ്മദ് റിയാസ്, കണ്ണൂരില്‍ നിന്നുള്ള എ.എം ഷംസീര്‍ എന്നിവരെയായിരുന്നു പരിഗണിച്ചിരുന്നത്. മുന്‍നിര നേതൃത്വത്തിലേക്ക് വനികളെ പരിഗണിക്കണമെന്ന് പൊതു ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

Latest