Connect with us

National

വഞ്ചനാക്കുറ്റം: മലയാളി നടി ലീന മറിയ പോള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വഞ്ചനാ കുറ്റത്തിന് മലയാളി നടി അറസ്റ്റില്‍. ലീന മറിയ പോള്‍ എന്ന നടിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. ചെന്നെ, ഡല്‍ഹി പോലീസിന്റെ സംയുക്ത സംഘമാണ് തെക്കന്‍ ഡല്‍ഹിയിലെ ഒരു ഫാം ഹൗസില്‍ ഒളിച്ചുകഴിയുകയായിരുന്ന നടിയെ കസ്റ്റഡിയിലെടുത്തത്. നടിയോടൊപ്പം സുഹൃത്ത് ബാലാജി എന്ന ചന്ദ്രശേഖരനും അറസ്റ്റിലായിട്ടുണ്ട്. ഇരുവരുടെയും സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളായ ആറ് പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹി ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിനാണ് ഗാര്‍ഡുകളെ കസ്റ്റഡിയിലെടുത്തത്. വിലകൂടിയ ഒന്‍പത് കാറുകള്‍ 81 വാച്ചുകള്‍ എന്നിവ നടിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈയില്‍ ഐ എ എസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് ലീനക്കെതിരായ കേസ്. കേസില്‍ ചെന്നൈ ക്രെംബ്രാഞ്ച് സംഘം ലീനയെ തിരയുന്നതിനിടയിലാണ് ലിനയും സുഹൃത്തും ഡല്‍ഹിയിലെ ഫാം ഹൗസിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ചെന്നൈ പോലീസ് ഡല്‍ഹിലെത്തുകയും ഡല്‍ഹി പോലീസുമായി ചേര്‍ന്ന് ഫാം ഹൗസ് വളയുകയുമായിരുന്നു. ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയ ശേഷം നടിയെ ചെന്നൈയിലേക്ക് കൊണ്ടുവരും. ലീന റെഡ്ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest