Connect with us

Wayanad

തമിഴ്‌നാട് എസ് എസ് എല്‍ സി: നീലഗിരിയില്‍ 90%വിജയം

Published

|

Last Updated

ഗൂഡല്ലൂര്‍:തമിഴ്‌നാട് എസ് എസ് എല്‍ സി പരീക്ഷയില്‍ നീലഗിരി ജില്ലയില്‍ 90 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം 87 ശതമാനമായിരുന്നു വിജയം.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ മൊത്തം 10,831 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്. അതില്‍ 9,748 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. കോത്തഗിരി വിശ്വശാന്തി മെട്രിക്കുലേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അക്ഷയദര്‍ശിനി 496 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിഷയങ്ങള്‍: തമിഴ്: 97, ഇംഗ്ലീഷ്: 99, കണക്ക്: 100, സയന്‍സ്: 100, സോഷ്യല്‍സയന്‍സ്: 100. അയ്യംകൊല്ലി സെന്റ്‌തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഗ്ലോറി 494 മാര്‍ക്ക് നേടി ജില്ലയില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. തമിഴ്: 96, ഇംഗ്ലീഷ്: 98, കണക്ക്: 100, സയന്‍സ്: 100, സോഷ്യല്‍സയന്‍സ്: 100. മൂന്ന് വിദ്യാര്‍ഥികളാണ് ജില്ലയില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഊട്ടി ശാന്തി വിജയ സ്‌കൂളിലെ ദിവ്യഭാരതി, ഗൂഡല്ലൂര്‍ ഫാത്തിമ കോണ്‍വെന്റ് സ്‌കൂളിലെ പ്രീതി, തൂണേരി സത്യസായി മെട്രിക്കുലേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്വാതി എന്നിവരാണ് മൂന്നാംസ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.
മൊത്തം 174 ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ജില്ലയില്‍ 66 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. 17 ഗവ. ഹൈസ്‌കൂളുകള്‍, 39 മെട്രിക്കുലേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍, ഏഴ് എയ്ഡഡ് സ്‌കൂളുകള്‍, 3 ആഗ്ലോഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിങ്ങനെയാണവ. വിജയികളെ ഊട്ടി കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അര്‍ച്ചനപട്‌നായിക് അനുമോദിച്ചു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ പത്ത് വരെയായിരുന്നു പരീക്ഷ. തമിഴ്‌നാട്-പുതുശേരി സംസ്ഥാനങ്ങളിലായി 11,359 സ്‌കൂളുകളിലെ 10,69,501 വിദ്യാര്‍ഥികളായിരുന്നു പരീക്ഷയെഴുതിയിരുന്നത്.

 

Latest