Connect with us

Ongoing News

സന്നാഹ മല്‍സരം: ഇന്ത്യക്കെതിരെ ഓസീസിന് 309 വിജയ ലക്ഷ്യം

Published

|

Last Updated

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിക് മുന്നോടിയായി ഓസ്‌ട്രേലിയെക്കെതിരായി നടന്ന സന്നാഹമല്‍സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി 17 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ദിനേഷ് കാര്‍ത്തിക്ക് 146 റണ്‍സ് നേടി. 77 പന്തില്‍ നാലു സിക്‌സറും ആറ് ബൗണ്ടറിയുമടക്കം എം.എസ് ധോണി 91 റണ്‍സ് നേടി. 55 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ ദിനേഷ് കാര്‍ത്തിക്കും ധോണിയുമാണ് മികച്ചസ്‌കോര്‍ സമ്മാനിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും 210 റണ്‍സ് നേടി. മുരളി വിജയ്(1),ശിഖര്‍ ധവാന്‍(17),വിരാട് കോഹ്ലി(9),രോഹിത് ശര്‍മ്മ(10) എന്നവരാണ് പുറത്തായത്.ഓസ്‌ട്രേലിയക്ക് വേണ്ടി ക്ലിന്റ് മാക്കേ രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ ജോണ്‍സണ്‍,ജെപി ഫോക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Latest