Connect with us

Kerala

ഉമ്മന്‍ ചാണ്ടി- ചെന്നിത്തല കൂടിക്കാഴ്ച ഇന്ന്

Published

|

Last Updated

23-oommen-chandy-chennithalaതിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇന്ന് അവസാനവട്ട കൂടിക്കാഴ്ച നടത്തും. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് പച്ചക്കൊടി കാട്ടിയ ഹൈക്കമാന്‍ഡ് വകുപ്പ് സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തുന്നത്. ഇതിനിടെ, ഒഴിവുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് ബിയും അവകാശവാദം ഉന്നയിച്ചതോടെ കോണ്‍ഗ്രസിലും മുന്നണിയിലും വീണ്ടും തര്‍ക്കം രൂക്ഷമാകുകയാണ്.

അതേസമയം, ഉപമുഖ്യമന്ത്രി പദത്തിലുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ ആഭ്യന്തരം വിട്ടുകൊടുത്തുള്ള സമവായത്തിന് ഒരുതരത്തിലും വഴങ്ങേണ്ടെന്ന വാശിയിലാണ് എ ഗ്രൂപ്പ്. എട്ട് വര്‍ഷം കെ പി സി സി അധ്യക്ഷനായി പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ ചെന്നിത്തലക്ക് അര്‍ഹമായ സ്ഥാനം നല്‍കി മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
എന്നാല്‍, തങ്ങള്‍ക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടുമായി കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള രംഗത്തെത്തിയത് പ്രശ്‌നം വീണ്ടും സങ്കീര്‍ണമാക്കിയിട്ടുണ്ട്. പിള്ള- ഗണേഷ് തര്‍ക്കങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പരിഹാരമായ സ്ഥിതിക്ക് ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ഉറച്ച നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്-ബി.
ഗണേഷിന്റെ മടങ്ങിവരവിനോട് യു ഡി എഫിനുള്ളില്‍ എതിര്‍പ്പുണ്ടെങ്കിലും കെ എം മാണി ഉള്‍പ്പടെയുള്ളവര്‍ക്ക് അനുകൂല സമീപനമാണ്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഗണേഷിന്റെ ഒഴിവിലേക്ക് ചെന്നിത്തലയെ പരിഗണിക്കുകയെന്നത് നേതൃത്വത്തിന് തലവേദനയാകും.

Latest