Connect with us

Eranakulam

സൈബര്‍ സിറ്റിയ്ക്കു വേണ്ടി വാങ്ങിയ ഭൂമി മറിച്ചു വില്‍ക്കാന്‍ നീക്കം

Published

|

Last Updated

hdilകൊച്ചി: കളമശ്ശേരിയില്‍ സൈബര്‍ സിറ്റിക്കായി വാങ്ങിയ ഭൂമി എച്ച്ഡിഐഎല്‍ മറിച്ച് വില്‍ക്കുന്നു. സൈബര്‍ സിറ്റിക്ക് വേണ്ടിയുള്ള വേണ്ടിയുള്ള ഭൂമിയാണിത്. 70 ഏക്കര്‍ ഭൂമിയാണ് പരസ്യം നല്‍കി വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. വ്യാവസായിക ആവശ്യത്തിനല്ലാതെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്ന ഉപാധിയോടെ സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് ഇപ്പോള്‍ വില്‍ക്കാന്‍ വേണ്ടി ശ്രമം നടക്കുന്നത്.അറുപതിനായിരം പേര്‍ക്ക് നേരിട്ടു ഒന്നര ലക്ഷം പേര്‍ക്ക് പരോക്ഷമായും ജോലി വാഗ്ദാനം ചെയ്യുന്ന ബ്ലൂസ്റ്റാര്‍ റിയാല്‍റ്റേഴ്‌സ് എന്ന കമ്പനിക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വന്‍ വിവാദമായ ഒന്നായിരുന്നു കളമശേരി എച്ച്എംടി ഭൂമി ഇടപാട്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരായ എച്ച്ഡിഐഎല്ലിന് ഭൂമി സ്വന്തമായത്. വ്യാവസായിക ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂമി ലഭിച്ചു മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇതു വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.