Connect with us

Kerala

ഷൊര്‍ണൂര്‍ നഗരസഭയില്‍ അഡ്വ:പിഎം ജയ ഉപാധ്യക്ഷ

Published

|

Last Updated

ഷൊര്‍ണൂര്‍:ഷൊര്‍ണൂരില്‍ നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണായി ജനകീയ വികസന സമിതിയിലെ(ജെവിഎസ്) സ്ഥാനാര്‍ത്ഥി അഡ്വ:പി.എം ജയ തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം പിന്തുണയോടെ 20 വോട്ടുകള്‍ നേടിയാണ് പുത്തന്‍ മടത്തില്‍ ജയ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷീനയ്ക്ക് എട്ട് വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് മൂന്നു വോട്ടും ലഭിച്ചു. സി.പി.എം-12, ജെ.വി.എസ്-എട്ട്, കോണ്‍ഗ്രസ്-എട്ട്, ബി.ജെ.പി-മൂന്ന്, സി.പി.ഐ-ഒന്ന്, എസ്.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് നഗരസഭയില്‍ അംഗബലം.

യുഡിഎഫ് പിന്തുണയോടെ അധികാരത്തിലിരുന്ന എം.ആര്‍.മുരളി കോണ്‍ഗ്രസുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. മുന്‍ ധാരണപ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ രാജിവെയ്ക്കാമെന്ന് സമ്മതിച്ചിരുന്ന മുരളി ഇതിനു വിസമ്മതിച്ചതോടെയാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്നാണ് സിപിഎമ്മുമായി ധാരണയിലെത്തിയത്.