Connect with us

International

വില്യം രാജകുമാരന് ഇന്ത്യന്‍ പാരമ്പര്യമുണ്ടെന്ന് ഡി എന്‍ എ റിപ്പോര്‍ട്ട്

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന് ഇന്ത്യന്‍ പാരമ്പര്യമുണ്ടെന്ന് ഡി എന്‍ എ റിപ്പോര്‍ട്ട. ജനിതക ഘടനയില്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള ആദ്യ ബ്രിട്ടീഷ് രാജാവായി മാറിയിരിക്കുകയാണ് വില്യം രാജകുമാരന്‍. മുപ്പതുകാരനായ വില്യം രാജകുമാരന്റെ ഉമിനീര് ഉപയോഗിച്ച് നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ ജീനുകള്‍ തെളിഞ്ഞത്.

വില്യം രാജകുമാരന്റെ പ്രപിതാമഹനായ തിയഡോര്‍ ഫോര്‍ബ്‌സിന്റെ(17881820) വീട്ടുജോലിക്കാരിയായിരുന്നു ഇന്ത്യന്‍ വംശജയായ എലീസാ കെംവാര്‍ക്ക്. എലീസാ കെംവാര്‍ക്കിന്റെ പരമ്പരയില്‍ പെട്ടയാളാണ് ഡയാന രാജകുമാരി. എലീസാ കംവാര്‍ക്കില്‍ നിന്നും ഡയാന രാജകുമാരി വഴിയാണ് മകനായ വില്യം രാജകുമാരന് ഇന്ത്യന്‍ ബന്ധം ലഭിച്ചത്.

അമ്മവഴി കൈമാറ്റം ചെയ്യപ്പെടുന്ന മൈറ്റോകോണ്‍ട്രിയ ഡി.എന്‍.എയാണ് വില്യമിന് ലഭിച്ചിരിക്കുന്നത്. ഡയാന വഴി ഈ ബന്ധം വില്യം രാജകുമാരും ഹാരി രാജകുമാരും ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ മക്കളുടെ ജനിതകഘടനയില്‍ ഇന്ത്യന്‍ ബന്ധമുണ്ടാവില്ല. അമ്മ വഴി മാത്രം കൈമാറുന്ന ഡി.എന്‍.എ ബന്ധമാണ് ഇവര്‍ക്കുള്ളത് എന്നതുകൊണ്ടാണ് പ്രിന്‍സിന്റേയും ഹാരിയുടേയും മക്കള്‍ക്ക് ഇന്ത്യന്‍ വംശ പാരമ്പര്യം ലഭിക്കാത്തത്.