Kerala
റാങ്ക് ലിസ്റ്റ് നീട്ടല്‍: സര്‍ക്കാറിനോട് പി എസ് സി വിശദീകരണം തേടും
തിരുവനന്തപുരം: നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യത്തെകുറിച്ച് സര്‍ക്കാറിനോട് വിശദീകരണം തേടാന്‍ പി എസ് സി തീരുമാനിച്ചു. നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടേയും കാലാവധി നാലര വര്‍ഷം വരെ നീട്ടാന്‍ കഴിഞ്ഞ മാസം 15ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
റാങ്കിലിസ്റ്റ് നീട്ടേണ്ട സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കാത്തതാണ് പി എസ് സി വിശദീകരണം തേടാനുള്ള കാരണം. 22നുള്ളില്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ഇന്ന് സര്‍ക്കാറിന് കത്ത് നല്‍കും.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും പലര്‍ക്കും നിയമനം ലഭിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റ് നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
---- facebook comment plugin here -----