Connect with us

Techno

ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയായി ഗ്ലാസ് അപ്

Published

|

Last Updated

ഗൂഗിള്‍ ഗ്ലാസിനും എതിരാളി വരുന്നു. ഗ്ലാസ്അപ് എന്ന് പേരിട്ടിരിക്കുന്ന ഗ്ലാസാണ് ഗൂഗിളിന് വെല്ലുവിളിയായി പുറത്തിറങ്ങുന്നത്. ഗൂഗിള്‍ ഗ്ലാസില്‍ ഒരുക്കിയിരിക്കുന്നത്ര സംവിധാനങ്ങളൊന്നും ഗ്ലാസ് അപില്‍ ഇല്ലെങ്കിലും വിലക്കുറവാണ് ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയാവുക.299 ഡോളറാണ് ഗ്ലാസ് അപിന്റെ വിപണിയിലെ വില. ഗൂഗിള്‍ ഗ്ലാസിന്റെ വില 1500 ഡോളറാണ്.
ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ പ്രവൃത്തിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഗ്ലാസ് അപ് നിര്‍മ്മിച്ചിരിക്കുന്നത്. വരും കാലങ്ങളില്‍ വിന്‍ഡോസ് ഫോണുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. പുതിയ ഇമെയില്‍ സന്ദേശങ്ങള്‍, മെസേജുകള്‍, ട്വിറ്റര്‍ മെസേജുകള്‍, ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് തുടങ്ങിയ വിവരങ്ങള്‍ ഗ്ലാസ് അപില്‍ കാണിക്കും. എന്നാല്‍ മൊബൈല്‍ ഫോണിനെ ആശ്രയിച്ച് മാത്രമേ ഇവ കൈകാര്യം ചെയ്യാനാകൂ. ഗൂഗിള്‍ ഗ്ലാസിനെ പോലെ സ്വയം പ്രവര്‍ത്തിക്കാനുള്ള ശേഷി ഗ്ലാസ് അപിനില്ല

Google glass vs Glass UP

.

Latest