Connect with us

Ongoing News

72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ മെക്‌സിക്കോയില്‍ കണ്ടെത്തി

Published

|

Last Updated

മെക്‌സിക്കോ സിറ്റി: 72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ വടക്കന്‍ മെക്‌സിക്കോയില്‍ കണ്ടെത്തി. ദിനോസറിന്റെ വാലിന് 5 മീറ്ററോളം നീളം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . മെക്‌സിക്കോയിലെ മരുഭൂമിയില്‍ നിന്നാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ ഇതു കുഴിച്ചെടുത്തത്. മെക്‌സിക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി(ഐഎന്‍എഎച്ച്്) ലെ ശാസ്ത്രജ്ഞരാണ് ഈ ഭീമന്റെ വാല്‍ കണ്ടെത്തിയതായി പറഞ്ഞത്്. വാലിന്റെ വിവിധ തരത്തില്‍ ഉള്ള ചിത്രങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.ജനറല്‍ സെപേഡ ടൗണിനടുത്തായി കണ്ടെത്തിയ വാല്‍ ഡക്ക് ബില്‍ഡ് ദിനോസറിന്റേതാണെന്നാണ് കരുതുന്നത്. വാലിനൊപ്പം ദിനോസറിന്റെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ ജനറല്‍ സെപേഡയിലെ ലബോറട്ടറിയില്‍ സൂക്ഷിക്കും.

50 ഓളം കശേരുക്കള്‍ ഉള്ള ഈ വാല്‍ 20 ദിവസം എടുത്താണ് ഗവേഷകര്‍ മണ്ണിനടിയില്‍ നിന്നും വീണ്ടെടുത്തത്.

കൂടുതല്‍ ചിത്രങ്ങള്‍

DHINO2DHINO4DHINO5DHINO6