National
പൂഞ്ച് മേഖലയില്‍ വീണ്ടും പാക് വെടിവെപ്പ്
ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് വെടിയുതിര്‍ത്തു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക് സൈന്യ വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ വെടിവെപ്പ് തുടര്‍ന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാക് വെടിവയ്പില്‍ കഴിഞ്ഞ ദിവസം അഞ്ച് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട അതേ മേഖലയിലാണ് വീണ്ടും പാക്‌സൈന്യം വെടിവെപ്പ് നടത്തിയത്. ഇതോടെ ഇന്ത്യാ പാക് ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. അടുത്തമാസം ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ യോഗത്തോടനുബന്ധിച്ച് മന്‍മോഹന്‍സിങ്ങും നവാസ് ഷെരീഫും തമ്മില്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച റദ്ദാക്കണമെന്ന് നയതന്ത്രപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----