Connect with us

National

ഇന്ധന ചോര്‍ച്ച: ജി എസ് എല്‍ വി ഡി-5 വിക്ഷേപണം മാറ്റിവെച്ചു

Published

|

Last Updated

ചെന്നൈ: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജി എസ് എല്‍ വിയുടെ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കൗണ്‍ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് വിക്ഷേപണം മാറ്റിവെച്ചതായി ഐ എസ് ആര്‍ ഒ സ്ഥിരീകരിക്കുകയായിരുന്നു. വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഖര ഇന്ധനം നിറക്കുന്നതിനിടയില്‍ ഇന്ധന സംവിധാനത്തിലുണ്ടായ ചോര്‍ച്ചയാണ് വിക്ഷേപണം നിര്‍ത്തിവെക്കാന്‍ കാരണമായത്.

വിക്ഷേപണത്തിന് തയ്യാറായിക്കൊണ്ടിരുന്ന ജി എസ് എല്‍ വിയില്‍ നിറച്ചിട്ടുള്ള ഇന്ധനം അടിയന്തരമായി നീക്കം ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്ധനം പൂര്‍ണ്ണമായും നീക്കം ചെയ്തതിന് ശേഷം ഇന്ധന ചോര്‍ച്ചക്കുള്ള കാരണം പരിശോധിക്കും. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്ന് ഡോ. രാധാകൃഷ്ണന്‍ അറിയിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകീട്ട് വിക്ഷേപിക്കാനാണ് ശാസ്ത്രജ്ഞര്‍ ഉദ്ദേശിച്ചിരുന്നത്.