Connect with us

Kerala

പാലക്കാട് കോച്ച് ഫാക്ടറി മൂന്ന് കൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ അറിയിച്ചു. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ പദ്ധതിയില്‍ പങ്കാളിയാവാമെന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം തള്ളി എന്നാണ് സൂചന. പി പി പി രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ വാശിപിടിക്കുകയാണ് എന്ന് നേരത്തെ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ആരോപിച്ചിരുന്നു.

പൊതുമേഖലയില്‍ പദ്ധതി നടപ്പാക്കാന്‍ ആസൂത്രണ കമ്മീഷന്റെ അനുമതിയില്ലെന്ന് റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. 600 കോടിയാണ് പദ്ധതി ചെലവ്.