Connect with us

Ongoing News

ബ്ലാക്‌ബെറി ഇനി 'ഇന്ത്യന്‍' കമ്പനി

Published

|

Last Updated

ഒട്ടാവോ: കനേഡിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ബ്ലാക്‌ബെറി ഇന്ത്യക്കാരന്‍ സ്വന്തമാക്കുന്നു. ഹൈദരാബാദുകാരനായ പ്രേം വല്‍സയുടെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് എന്ന സ്ഥാപനമാണ് ബ്ലാക്‌ബെറിയെ ഏറ്റെടുക്കുന്നത്. 470 കോടി യു എസ് ഡോളര്‍ (ഏകദേശം 29000 കോടി രൂപ) നല്‍കിയാണ് പ്രേം വത്സ ബ്ലാക്‌ബെറിയുടെ ഉടമയാകുന്നത്. ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരു കമ്പനികളും ഒപ്പ്‌വെച്ചുകഴിഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത പുതിയ വെല്ലുവിളികള്‍ അതിജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബ്ലാക് ബെറിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞത്. ബ്ലാക്‌ബെറി ഈ വര്‍ഷം പുറത്തിറക്കിയ മോഡലുകള്‍ക്ക് വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നതും ബ്ലാക്‌ബെറിയെ കൈയൊഴിയാന്‍ കനേഡിയന്‍ കമ്പനിയെ പ്രേരിപ്പിച്ചു.
B