Connect with us

Gulf

അല്‍ ഐനില്‍ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍

Published

|

Last Updated

അല്‍ ഐന്‍: അല്‍ ഐന്‍ ബസ് യാത്രക്കാര്‍ക്കായി കൂടുതല്‍ കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. ഇതിനോടകം നഗരത്തിലും പരിസരപ്രദേശങ്ങളിലും പാതയോരങ്ങള്‍ക്കു സമീപം കാത്തിരിപ്പു കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അടുത്തു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പണിയുമെന്നു സൂചനയുണ്ട്.

നിലവില്‍ അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ഒരു ബസ് പോയിക്കഴിഞ്ഞാല്‍ അടുത്ത ബസ് എത്തുന്നതു വരെ പൊരിവെയിലത്ത് നില്‍ക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോള്‍ സ്ഥാപിച്ച കാത്തിരിപ്പു കേന്ദ്രങ്ങള്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കയാണ്. അല്‍ ഐനില്‍ ഒട്ടുമിക്ക ഭാഗങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അല്‍ ഐന്‍ നഗരസഭയുടെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെയും മേല്‍നോട്ടത്തിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പണികള്‍ പുരോഗമിക്കുന്നത്. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടി.
കാത്തിരിപ്പു കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു സമീപത്ത് ബസുകളുടെ നമ്പറും റൂട്ട് മാപ്പും വ്യക്തമാക്കുന്നു സൂചനാ ബോര്‍ഡും ഉണ്ടാകും.