Connect with us

Gulf

ദുബൈ ക്രീക്കിനെ ലോക പൈതൃക പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം

Published

|

Last Updated

ദുബൈ: ദുബൈയുടെ വളര്‍ച്ചയില്‍ ക്രീക്ക് നിര്‍ണായക പങ്കുവഹിച്ചതായി നഗരസഭാ വാസ്തുശില്‍പ, പൈതൃക വിഭാഗം ഡയറക്ടര്‍ എഞ്ചി. റശാദ് ബുഖാഷ് പറഞ്ഞു. ദുബൈ ക്രീക്ക് സംബന്ധിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ തുടിപ്പുകള്‍ക്കൊപ്പം നദീതട സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ ക്രീക്ക് വലിയ പങ്കുവഹിച്ചു. ക്രീക്കിനെ മാറ്റി നിര്‍ത്തി ദുബൈ വികസനം സാധ്യമാകുമായിരുന്നില്ല. ദുബൈയുടെ സാംസ്‌കാരികവും പൈതൃകവും ഇഴയടുപ്പമുള്ളതായി മാറിയത് ക്രീക്ക് വഴിയാണ്. ക്രീക്കിനെ യുനെസ്‌കോയുടെ പൈതൃക കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഇതിനു വേണ്ടി വിപുലമായ പ്രചാരണം നടത്തും. യുനെസ്‌കോയുടെ പരിശോധക സംഘം അടുത്ത മാസം ദുബൈയിലെത്തുമെന്നും റശാദ് ബുഖാഷ് പറഞ്ഞു.