Connect with us

Kerala

ഡാറ്റാ സെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഏഴിന് സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം വേണ്ട എന്ന നിലപാട് മാറ്റുന്നതിലെ അതൃപ്തി അറ്റോര്‍ണി ജനറല്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിനെതിരെ യുഡിഎഫില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി,ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. സിപിഎമ്മിനെ സഹായിക്കാനാണ് നീക്കമെന്ന് ആരോപിച്ച് പിസി ജോര്‍ജും, കെ മുരളീധരനും പരസ്യമായി രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest