Connect with us

Kerala

പി സി ജോര്‍ജ് ലക്ഷ്യമിടുന്നത് യു ഡി എഫിനെയെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

കൊച്ചി: ആരോപണങ്ങള്‍ ഉന്നയിച്ച് പി സി ജോര്‍ജ് ലക്ഷ്യമിടുന്നത് യു ഡി എഫിനെയെന്ന് ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്നെയല്ല ജോര്‍ജ് ലക്ഷ്യമിടുന്നത്. ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളുണ്ട്. പി സി ജോര്‍ജിനുള്ള തന്റെ മറുപടിക്ക് കുറച്ചുകൂടി കാത്തിരിക്കണമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

പി സി ജോര്‍ജിന്റെ നിലപാട് പാര്‍ട്ടിയുടേതല്ലെന്ന് മാണിസാര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഇനി കാത്തിരിക്കാം. കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിസഭയില്‍ എത്തിയ തനിക്ക് പാര്‍ട്ടി സംരംക്ഷണം നല്‍കും. ജോര്‍ജ് ആന്റണിയെക്കുറിച്ച് പറയുന്നത് സംശുദ്ധിയോടെയല്ല. പി സി ജോര്‍ജ് പൊട്ടിയ പന്താണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.