Connect with us

International

കയാനി അടുത്ത മാസം 29ന് വിരമിക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ പര്‍വേശ് കയാനി നവംബര്‍ 29ന് വിരമിക്കും. ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് കയാനി വിരമിക്കുന്നത്. പാക്കിസ്ഥാനിനെ ഒരു ജനാധിപത്യ രാജ്യമായി സംരക്ഷിക്കുന്നതിന് മറ്റൊരാള്‍ സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു. രാജിക്ക് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.
സൈന്യത്തിലെയോ സര്‍ക്കാറിലെയോ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രവേശിക്കുമെന്നും ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കയാനി അംഗീകരിച്ചിട്ടില്ല. പലപ്പോഴായി സൈനിക അട്ടിമറി നടന്ന രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാനില്‍ സൈനിക മേധാവിയുടെ നിയമനം ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നവാസ് ശരീഫാണ് അടുത്ത സൈനിക മേധാവി ആരായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

Latest