Connect with us

Gulf

ദോഹയെ കുളിരു പരത്തി പൊടിക്കാറ്റ് വീശി

Published

|

Last Updated

ദോഹ: രാജ്യം കടുത്ത ചൂടില്‍ നിന്ന് കുളിരിലേക്കു കണ്ണ് തുറക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ വീശിയ പൊടിക്കാറ്റ് അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും കാറ്റിനു പിറകെ അന്തരീക്ഷം തണുപ്പ് പകര്‍ന്നു തുടങ്ങിയത് പൊതുവേ ആശ്വാസമായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി പതിവായി വീശുന്ന പൊടിക്കാറ്റു അല്ലറ ചില്ലറ ഗതാഗത തടസ്സങ്ങളും ചെറിയ ചെറിയ അപകടങ്ങളും മറ്റും സൃഷ്ടിച്ചതൊഴിച്ചാല്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.പൊടിക്കാറ്റു വീശുന്ന വേളകളില്‍ വാഹനങ്ങളും ഗ്ലാസ്സുകളില്‍ പൊതിഞ്ഞ ബഹുനില കെട്ടിടങ്ങളും പൊടി പിടിച്ചു നിറം മങ്ങുമെന്നതിനാല്‍ വാഹന കെട്ടിട ക്ലീനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചാകരയൊരുക്കുക കൂടിയാണ് പൊടിക്കാറ്റ്.വൈകാതെ പ്രതീക്ഷിക്കപ്പെടുന്ന ചാറ്റല്‍ മഴയോടെ ചൂടു മാറി തണുപ്പ് പുതച്ചുറങ്ങുന്ന അന്തരീക്ഷത്തിലേക്ക് ഗള്‍ഫ് മേഖല നീങ്ങിത്തുടങ്ങും. ചൂട് കാലത്ത് നില്‍ക്കാതെ മുരണ്ടു ക്ഷീണിച്ച എ.സികള്‍ക്ക് ഇനി വിശ്രമമാകും. തണുപ്പ് പ്രതിരോധിക്കുന്ന കട്ടി കുപ്പായങ്ങളും മറ്റും വിപണി കയ്യടക്കും.ചൂടിനെ മറന്നു ഇനിയുള്ള ഏതാനും മാസങ്ങള്‍ തണുപ്പനുഭവിക്കാന്‍ ശരീരം കൊണ്ടും മനസ്സ് കൊണ്ടും മരുഭൂമിയെ സജ്ജമാക്കുകയാണ് ഈ പൊടിക്കാറ്റുകള്‍.

Latest