Connect with us

First Gear

ജല ചോര്‍ച്ച: ടൊയോട്ട 8,85,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു

Published

|

Last Updated

ദുബൈ: ജല ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 8,85,000 കാറുകള്‍ ടൊയോട്ട തിരിച്ചു വിളിക്കുന്നു. കാംറി, കാംറി ഹൈബ്രിഡ്, അവലോണ്‍, അവലോണ്‍ ഹൈബ്രിഡ്, വെന്‍സ തുടങ്ങിയ കാറുകളുടെ 2012, 2013 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എയര്‍കണ്ടീഷനിംഗ് യൂണിറ്റില്‍ നിന്നും വെള്ളം ചെരുന്നതാണ് തിരിച്ചുവിളിക്കാന്‍ ഇടയാക്കുന്നത്.
ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് വടക്കേ അമേരിക്കയില്‍ ടൊയോട്ട 8,47,000 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നതായും രണ്ട് പേര്‍ക്ക് ചെറുതായി പരുക്കേറ്റതായും ബി ബി സി റിപോര്‍ട്ട് ചെയ്തിരുന്നു.

Latest