Connect with us

Kerala

സലീം രാജ് ബിനാമിയാണോ: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: വന്‍കിട ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ആരുടെയെങ്കിലും ബിനാമിയാണോ എ്ന്ന് ഹൈക്കോടതി. ഭൂമി ഇടപാടുകള്‍ക്കായി ഇത്രയും തുകമുടക്കാനുള്ള വരുമാനം സലീം രാജിനുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

കടകംപള്ളിയില്‍ നടന്നത് 250 കോടി രൂപയുടെ ഭൂമി തട്ടിപ്പാണ്. ഇതേ രീതിയിലുള്ള തട്ടിപ്പ് മുമ്പ് തമിഴ്‌നാട്ടിലും പ്രയോഗിച്ചിട്ടുണ്ട്. വ്യാജ രേഖ ഉപയോഗിച്ച് ഭൂമി കൈക്കലാക്കിയ ശേഷം അവിടെ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുന്നതാണ് രീതി. ഇതിന് അധികാര കേന്ദ്രങ്ങളുടെ പിന്തുണ ആവശ്യമാണ്. സലിം രാജിന് ഇതിന് സഹായം നല്‍കുന്നത് ആരാണെന്നും സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോ എന്നും ഹൈക്കോടതി ചോദിച്ചു.