Connect with us

Kerala

എസ് വൈ എസ് ആദര്‍ശ സമ്മേളനവും പ്രതിഷേധ പ്രകടനവും ഇന്ന്

Published

|

Last Updated

മലപ്പുറം: അഹ്‌ലുസ്സുന്നയുടെ ഭദ്രതയെ തകര്‍ക്കാനിറങ്ങിയവരെ തുറന്ന് കാണിച്ച് ഇന്ന് പ്രതിഷേധ പ്രകടനവും ആദര്‍ശ സമ്മേളനവും നടക്കും.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കോട്ടപ്പടി കിഴക്കേതലയില്‍ നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം നഗരം ചുറ്റി ആദര്‍ശ സമ്മേളന നഗരിയില്‍ സമാപിക്കും. റാലിയില്‍ആയിരങ്ങള്‍ പങ്കെടുക്കും. മഞ്ചേരി അബുഹാജി വധം, കണ്ണൂരിലെ പാറാട്ടെ ബോംബ് സ്‌പോഠനം, സുന്നി സ്ഥാപനങ്ങള്‍ക്കും പ്രാസ്ഥാനിക സംരംഭങ്ങള്‍ക്കുമെതിരെ നടക്കുന്ന വിഘടിത പ്രവര്‍ത്തനങ്ങള്‍, പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിന്റെ മറവില്‍ നടക്കുന്ന കാപട നീക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ റാലിയില്‍ പ്രതിഷേധങ്ങള്‍ ഉയരും.
വൈകുന്നേരം 4.30ന് കുന്നുമ്മലില്‍ ആരംഭിക്കുന്ന ആദര്‍ശ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തിരുര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, സി പി സൈതലവി മാസ്റ്റര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി പ്രസംഗിക്കും.

 

---- facebook comment plugin here -----

Latest