Connect with us

National

റിപ്പോ നിരക്ക് കാല്‍ ശതമാനം കൂട്ടി റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് കാല്‍ശതമാനം കൂട്ടിക്കൊണ്ട് റിസര്‍വ് ബാങ്ക് ധനവായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ ഭവന വാഹന വ്യക്തിഗത വായ്പാപലിശ നിരക്കില്‍ വര്‍ധനവുണ്ടാകും. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല.

റിസര്‍വ്വ ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. നാണയപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതാണ് നിരക്കു കൂട്ടാന്‍ ആര്‍ ബി ഐയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പണപ്പെരുപ്പം ഒമ്പത് ശതമാനമായി തുടരുമെന്നും ഇത് ആശങ്കാജനകമാണെന്നും ആര്‍ ബി ഐ വ്യക്തമാക്കി.

ബാങ്കുകളുടെ കൈവശം അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.5 ശതമാനമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ മൊത്തം നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധന അനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

Latest