Connect with us

Kerala

മുഖ്യമന്ത്രി പെരും നുണയനെന്ന് പിണറായി വിജയന്‍

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുംനുണയനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അക്രമ കഥ വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ പരമ മണ്ടന്മാരല്ലെന്നും സഹതാപം നേടിയെടുക്കാന്‍ ആഭ്യന്തര വകുപ്പില്‍ ഗൂഡാലോചന നടന്നെന്നും പിണറായി വിജയന്‍ പാലക്കാട്ട് പറഞ്ഞു. അക്രമ സമയത്ത് ടി.സിദ്ദിഖിനെ മുമ്പിലിരുത്തിയതും പോലീസ് നിര്‍വീര്യമായതും സംഭവം ആസൂത്രണം ചെയ്തിരുന്നതിന്റെ തെളിവാണ്. കാപട്യംകൊണ്ട് സഹതാപം നേടാന്‍ ആകില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest