Connect with us

National

സി ബി ഐയുടെ സ്വയംഭരണാവകാശത്തെ എതിര്‍ത്ത് കേന്ദ്രം സുപ്രീകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐക്ക് സ്വയംഭരണാവകാശം നല്‍കാനാവില്ലന്നറിയിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സി ബി ഐ ഡയരക്ടര്‍ക്ക് കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചപ്പോള്‍ സ്വയംഭരണാവകാശം വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയംഭരണാവകാശത്തെ കുറിച്ച് സുപ്രീംകോടതി സര്‍ക്കാറിനോട് അഭിപ്രായമാരാഞ്ഞത്.

സി ബി ഐ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഉപകരണമായി മാറിയെന്ന് ബി ജെ പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Latest