Connect with us

National

നേപ്പാള്‍ തിരഞ്ഞെടുപ്പ് മാവോയിസ്റ്റുകള്‍ബഹിഷ്‌കരിച്ചു

Published

|

Last Updated

Dahalകാഠ്മണ്ഠു: നേപ്പാളില്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടണ്ണലില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് മാവോയിസ്റ്റ് പാര്‍ട്ടി വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചു. തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ പ്രചണ്ഡ ദയനീയമായി പരാജയപ്പെട്ടിരുന്നു. 2008ല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തില്‍ നിന്നു തന്നെയാണ് ഇത്തവണ പരാജയപ്പെട്ടത്.
2008ല്‍ നേപ്പാള്‍ റിപ്പബ്ലിക്കായ ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായ നേതാവാണ് പ്രചണ്ഡ. ബാലറ്റ് ബോക്‌സുകള്‍ കൊണ്ടുപോകുന്നതിനിടെയും വോട്ടെണ്ണലിനിടെയും കൃത്രിമം നടന്നിട്ടുണ്ടെന്നാണ് യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നത്.
പ്രചണ്ഡയുടെ ഏകീകൃത സിപിഎന്‍-മാവോയിസ്റ്റ് മൂന്നാം സ്ഥാനത്താണ്. ഭരണഘടനാ നിയമസഭയിലെ 601 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 26 പേരെ സര്‍ക്കാര്‍ നമനിര്‍ദേശം ചെയ്യുകയാണ്. നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിലേക്കാണ് ഇപ്പോള്‍ വോട്ടെണ്ണല്‍ നടക്കുന്നത്.