Connect with us

Kerala

വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നത്: ജയരാജന്‍

Published

|

Last Updated

പാലക്കാട്: വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുകയെന്ന് സി പി എം നേതാവും ദേശാഭിമാനി ജനറല്‍ മാനേജറുമായ ഇ പി ജയരാജന്‍. സംസ്ഥാന പ്ലീനത്തിന് ആശംസയര്‍പ്പിച്ച് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ ദേശാഭിമാനിക്ക് നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.

രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ കേസില്‍ പ്രതികളാകാം. ടാറ്റയും ബിര്‍ലയും സോഷ്യലിസ്റ്റാണോ എന്ന് നോക്കിയിട്ടല്ല അവരുടെ പരസ്യം സ്വീകരിക്കുകയെന്നും ജയരാജന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest