Connect with us

Gulf

ഖത്തര്‍ ദേശീയ സാഹിത്യോല്‍സവ് ആരംഭിച്ചു

Published

|

Last Updated

 ദോഹ: ആര്‍ എസ് സി ഖത്തര്‍ ദേശീയ സാാഹിത്യോത്സവിന്റെ പതിനഞ്ചാം പതിപ്പിന് ദോഹയിലെ അബൂഹമൂര്‍ എം ഇ എസ് സ്‌കൂളില്‍ തുടക്കമായി. ഖത്തര്‍ സാംസ്‌കാരിക വകുപ്പ് അസിസ്റ്റന്റ ് സെക്രട്ടറി മുഹമ്മദ് ഈസാ അല്‍ ജാബിര്‍ ഉദ്ഘാടനം ചെയ്തു.

കൗമാരക്കാരുടെ വര്‍ദ്ദിച്ചു വരുന്ന വഴിപിഴക്കലിന് കാരണമാകുന്നത് അവര്‍ ആസ്വദിച്ചു വളരുന്ന മ്ലേച്ച സാഹിത്യങ്ങളും ആഭാസകരമായ കലാപ്രകടനങ്ങളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തി, സാമൂഹിക പുരോഗതിക്കും അതുവഴി രാഷ്ട്ര നിര്‍മ്മിതിക്കും നിമിത്തമാകുന്ന കലകളാണ് സമൂഹം ആവശ്യപ്പെടുന്നത്. പ്രസ്തുത ലക്ഷ്യ പ്രാപ്തിക്ക് ആര്‍ എസ് എസി സാഹിത്യോത്സവ് ഇടയാകുമെന്ന് നിസ്സംശയം പറയാനാകും. ഖത്തറിലെ നാല് സോണുകളില്‍ നിന്ന് 45 ഇനങ്ങളിലായി 350ല്‍ പരം കലാകാരന്മാര്‍ സാഹിത്യോല്‍സവില്‍ മാറ്റുരക്കുന്നു.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ സജ്ജീകരിച്ച നാലു വേദികളിലായാണ് സാഹിത്യോല്‍സവ് നടക്കുന്നത്. എസ് വൈ എസ് സംസ്ഥാന ദഅ്‌വ സെല്‍ ഡയറക്ടര്‍ അലവി സഖാഫി കൊളത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തി. പെനിന്‍സുല മാനേജിംഗ് എഡിറ്റര്‍ ഹുസൈന്‍ അഹ്മദ്, അഹ്‌ലന്‍ ദോഹ പ്രാഗ്രാം ഡയറക്ടര്‍ യതീന്നു്രന്‍, അബ്ദുല്‍ കരീം ഹാജി മേമു, അബ്ദുല്‍ അസീസ് സഖാഫി പാലോളി, കെ ബി.അബ്ദുല്ല ഹാജി, അഹ്മദ് സഖാഫി പേരാമ്പ്ര, അശ്‌റഫ് സഖാഫി മായനാട്, ജമാലുദ്ദീന്‍ അസ്ഹരി, മുഹ്‌യദ്ദീന്‍ സഖാഫി പൊന്‍മള, യൂസുഫ് സഖാഫി , നൗഷാദ്അതിരുമട, ഉമര്‍ സംബന്ധിച്ചു. കള്‍ച്ചറല്‍ കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ട് സ്വാഗതവും സംഘടനാ കണ്‍വീനര്‍ അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.ഖത്തര്‍ ദേശീയ സാഹിത്യോല്‍സവ് ആരംഭിച്ചു

.

---- facebook comment plugin here -----

Latest