Connect with us

Kozhikode

ഇന്ന് ലോക അറബി ദിനം: സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബി സര്‍വകലാശാല സ്ഥാപിക്കണം: അലിഫ്

Published

|

Last Updated

കോഴിക്കോട്: ഭാരത സംസ്‌കാരത്തിനും കേരളീയ പൈതൃകത്തിനും അമൂല്യ സംഭാവന നല്‍കിയ അറബി ഭാഷക്ക് കേരളത്തില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ്) ആവശ്യപ്പെട്ടു.
കേരളത്തില്‍ അറബി പഠനത്തിനും രചനക്കും അസ്ഥിവാരമിട്ട ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ സ്മരണ നിലനിര്‍ത്താനും രാജ്യത്തിന്റെ സ്വാതന്ത്യത്തിനും വികസനത്തിനും പോരാടിയ അദ്ദേഹത്തോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കാനും അദ്ദേഹത്തിന്റെ നാമധേയത്തില്‍ അറബി ഭാഷാ സര്‍വകലാശാല സ്ഥാപിക്കണമെന്നും ലോക അറബി ദിനത്തോടനുബന്ധിച്ച് അലിഫ് സംഘടിപ്പിച്ച ദേശിയ അറബിക് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
സയ്യിദ് മുഹമ്മദ് തുറാബ് അസഖാഫി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി എം എന്‍ ഖാന്‍, മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, ആറ്റക്കോയ പള്ളിക്കണ്ടി, ഡോ. കെ വി ബീരാന്‍ മൊയ്തീന്‍, അബൂബക്കര്‍ ശര്‍വാനി, വി എം കോയ മാസ്റ്റര്‍, പ്രൊഫ. എന്‍ പി മഹമൂദ്, തറയിട്ടാല്‍ ഹസന്‍ സഖാഫി പ്രസംഗിച്ചു.

 

Latest