Connect with us

Kerala

രശ്മി കൊലക്കേസില്‍ വിധി തിങ്കളാഴ്ച

Published

|

Last Updated

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. കേസില്‍ ബിജുവിനെതിരെ തെളിവുകളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഒന്നാം സാക്ഷിയുടെ ബിജുവിന്റെ മകനുമായ കുട്ടിയുടെ മൊഴി മാത്ര മതം കേസ് തെളിയിക്കാനെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.

2006 ഫെബ്രുവരിയിലാണ് രശ്മി കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷത്തോളം ഒന്നിച്ചു താമസിച്ച രശ്മിയും ബിജു രാധാകൃഷ്ണനും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. കോഴിക്കോട്ട് കാവ് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍വെച്ച് ഇരുവരും മാലയിട്ടെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എന്നാല്‍ കുട്ടികളായതോടെ നിയമപരമായി വിവാഹം കഴിക്കണമെന്ന് രശ്മി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കടയ്ക്കല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബിജു അറിയിച്ചുവത്രെ. എന്നാല്‍ ആ രാത്രി രശ്മി കൊല്ലപ്പെടുകയായിരുന്നു. രശ്മിയെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Latest