Connect with us

National

എം പിമാര്‍ തിരഞ്ഞെടുത്താല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കും: രാഹുല്‍

Published

|

Last Updated

അമേഠി: തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അധികാരം ലഭിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ നിര്‍ദേശിക്കുകയും ചെയ്താല്‍ സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി. “കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട എം പിമാരാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. പാര്‍ട്ടി അധികാരത്തിലെത്തുകയും എം പിമാര്‍ എന്നെ തിരഞ്ഞെടുക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അത് പരിഗണിക്കും.” തന്റെ മണ്ഡലമായ അമേഠിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍.
മന്‍മോഹന്‍ സിംഗിനെ എം പിമാരാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന സംവിധാനം കോണ്‍ഗ്രസിന് ഇല്ല. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എം പിമാര്‍ക്കാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുന്നത് ജനാധിപത്യ സംവിധാനമല്ല. മറിച്ച് വ്യക്തിയെ വിഗ്രഹവത്കരിക്കുന്നതിന്റെ ഭാഗമാണ്. ഉത്തര്‍ പ്രദേശില്‍ ജനാധിപത്യം പൂര്‍ണമല്ലെന്നും വ്യക്തി വിഗ്രഹവത്കരണമാണ് നടമാടുന്നതെന്നും രാഹുല്‍ ആരോപിച്ചു. സഹോദരി പ്രിയങ്കാ ഗാന്ധിയോടൊപ്പം കഴിഞ്ഞദിവസമാണ് രാഹുല്‍ അമേഠിയിലെത്തിയത്. എ എ പി, ഭാരതീയ കിസാന്‍ യൂനിയന്‍, ജന്‍ കല്യാണ്‍ സമിതി എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ രാഹുലിന് നേരെ കരിങ്കൊടി കാണിച്ചു.