Connect with us

Ongoing News

രാമചന്ദ്രന്‍ ഐ ഒ എ പ്രസിഡന്റ്

Published

|

Last Updated

ന്യൂഡല്‍ഹി: മറ്റ് നാമനിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി എന്‍ രാമചന്ദ്രനും ജനറല്‍ സെക്രട്ടറിയായി രാജീവ് മെഹ്തയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം ഒമ്പതിന് ഐ ഒ എ തിരഞ്ഞെടുപ്പിന് ശേഷം മാത്രം. സ്‌ക്വാഷ് റാക്കറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ് ആര്‍ എഫ് ഐ) മേധാവിയായ എന്‍ രാമചന്ദ്രന്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ സഹോദരനാണ്.
രാജീവ് മെഹ്ത ഹോക്കി ഇന്ത്യ ഒഫിഷ്യലാണ്. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്ന ട്രഷററാകും. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒഫിഷ്യല്‍ വീരേന്ദ്ര നാനാവതി സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
2008 മുതല്‍ 2012 വരെ ഐ ഒ എ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്‍ രാമചന്ദ്രന്‍. 2012 ല്‍ അഭയ് സിംഗ് ചൗത്താല പ്രസിഡന്റായപ്പോള്‍ രാമചന്ദ്രന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു.
അഴിമതിക്കാരായ ഭാരവാഹികളെ തിരഞ്ഞെടുത്തത് ചൂണ്ടിക്കാട്ടി 2012 ഡിസംബറില്‍ രാജ്യാന്തര ഒളിമ്പിക് സമിതി (ഐ ഒ സി ) ഇന്ത്യയെ പുറത്താക്കിയിരുന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ ഒളിമ്പിക് അംഗത്വംതിരിച്ചു ലഭിച്ചേക്കും.

 

Latest