Kerala
എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു
പാലക്കാട്: എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഇ എസ് കാജാ ഹുസൈനെ കാറിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒറ്റപ്പാലത്ത് വാണിയംകുളം ജംഗ്ഷനിലുള്ള ഖാജാ ഹുസൈന്റെ വീടിനു സമീപത്തുവച്ച് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അക്രമം.
ഇന്നലെ തിരൂര്‍ മംഗലത്ത് സി പി എം പ്രവര്‍ത്തകരെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍മാര്‍ വെട്ടിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഖാജാ ഹുസൈനെതിരായ ആക്രമണമെന്നാണ് സൂചന.
---- facebook comment plugin here -----