Connect with us

Kerala

സുധീരന്‍ വന്നതോടെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങും: പിണറായി

Published

|

Last Updated

മൂവാറ്റുപുഴ: കെ പി സി സി പ്രസിഡന്റായി വി എം സുധീരനെ നിയമിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രസിഡന്റിനെ തീരുമാനിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ മാനിക്കാതെയാണെന്നും ഭരണവും പാര്‍ട്ടിയും യോജിച്ചു പോകുമോയെന്ന് കണ്ടറിയണമെന്നും പിണറായി പറഞ്ഞു. കേരള രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു വിരുദ്ധമായ നിലപാടുകളാണ് സുധീരന്‍ പല വിഷയങ്ങളിലായി സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിക്ക് ഒരു നിലപാട്, സര്‍ക്കാരിനു മറ്റൊരു നിലപാട് എന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് കൊണ്ടുപോകാനിരിക്കുന്നത്. പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ഒരാള്‍ പ്രസിഡന്റായി എന്നുവച്ച് അതു പിന്നോക്ക വിഭാഗത്തിനുള്ള അംഗീകാരമായി കാണേണ്ടതില്ല.

പാര്‍ട്ടിക്കും സര്‍ക്കാരിനും രണ്ട് നിലപാടുകള്‍ വരുമ്പോള്‍ അത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കുന്നത് എങ്ങനെയെല്ലാം എന്നു കാത്തിരുന്നു കാണാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പരിസ്ഥിതിവാദികളായ രണ്ടുപേര്‍ കെ പി സി സി നേതൃത്വത്തില്‍ വന്നതോടെ മലയോര ജനതയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് ഉറപ്പായി.

 

Latest