Connect with us

National

പ്രതിമാസ ഡീസല്‍ വില വര്‍ധന പിന്‍വലിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസല്‍ വില മാസംതോറും വര്‍ധിപ്പിക്കുന്ന നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. അവശ്യ സാധനങ്ങളുടെ വില വര്‍ധനവിന് പ്രധാനകാരണമായ വില വര്‍ധന പിന്‍വലിച്ചാല്‍ വിലക്കയറ്റം മൂലമുണ്ടായിട്ടുള്ള ജനരോഷം തണുപ്പിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഡീസലിന് മാസം തോറും 50 പൈസ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഘട്ടം ഘട്ടമായി ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതിന്റെ ആദ്യ പടിയായാണ് മാസം തോറുമുള്ള വില വര്‍ധന തീരുമാനിച്ചത്.

എന്നാല്‍ വിലവര്‍ധന പിന്‍വലിക്കാന്‍ തീരുമാനമില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. വിലവര്‍ധന പിന്‍വലിച്ചാല്‍ വിപണിയെ മാത്രമല്ല, എണ്ണക്കമ്പനികളുടെ ഓഹരി മൂല്യത്തേയും ബാധിക്കുമെന്ന് മൊയ്‌ലി പറഞ്ഞു.

Latest