Connect with us

Ongoing News

പച്ചക്കറിക്കും മീനിനും തീ വില

Published

|

Last Updated

പാലക്കാട്: പച്ചക്കറി വില കുത്തനെ ഉയരുന്നു. മൂന്നാഴ്ചക്കിടെ പകുതിയിലധികം രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. വില ഓരോ പച്ചക്കറിക്കും പത്ത് മുതല്‍ പന്ത്രണ്ട്‌വരെ രൂപയാണ് വില ഉയര്‍ന്നത്.
വരള്‍ച്ച മൂലം അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായത്. 20 രൂപയുണ്ടായിരുന്ന കോവക്കക്ക് ഇപ്പോള്‍ 30 രൂപയാണ്. കിലോക്ക് 30 രൂപയുണ്ടായിരുന്ന ബീന്‍സിന്റെ വില 45 രൂപയായി. പയറിന്റെ വില 24ല്‍ നിന്ന് 30 രൂപയായി.—പാവക്കക്ക് 12 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.
കാരറ്റ് 20 ല്‍ നിന്ന് 24 ആയും, വെള്ളരി 16 രൂപ 25 രൂപ ആയും ഉയര്‍ന്നിട്ടുണ്ട്. ഇഞ്ചി നേരത്തെ 60 ആയിരുന്നത് ഇപ്പോള്‍ 85 ആയി ഉയര്‍ന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലെ ഈ വിലക്കയറ്റം കൃത്രിമമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രചാരണത്തിരക്കിനിടയില്‍ വിപണിയില്‍ കാര്യമായ ഇടപെടലുണ്ടാകില്ലെന്ന നിഗമനവും വില കൂട്ടാന്‍ കാരണമായതായി പറയപ്പെടുന്നുണ്ട്. പച്ചക്കറിക്കൊപ്പം മത്സ്യത്തിനും പൊളളുന്ന വിലയാണ്. ചൂട് കൂടിയതോടെ മത്സ്യ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുമ്പ് 600 രൂപയായിരുന്നു ഒരു കിലോഗ്രാം അയക്കൂറയുടെ വില. ഇപ്പോള്‍ 750 രൂപയാണ്.
420 രൂപയുണ്ടായിരുന്ന ആവോലിക്ക് 500 രൂപയിലെത്തി. സാധാരണക്കാര്‍ ആശ്രയിക്കുന്ന മത്തിക്ക് 150 രൂപ. നാല് അയല ക്ക് നൂറ് രൂപയായും ഉയര്‍ന്നിട്ടുണ്ട്. ഇനിയും ചൂട് വര്‍ധിക്കുന്നതോടൊപ്പം പച്ചക്കറിക്കും മത്സ്യത്തിനും വില കൂടുന്നതോടെ ജനജീവിതം ദുസ്സഹമാകുമെന്നാണ് സൂചന.

Latest