Connect with us

Business

സാംസങിന്റെ ചെയര്‍മാന്‍ കോടതിയില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ആറാഴ്ചക്കുള്ളില്‍ ഗാസിയാബാദ് കോടതിയില്‍ ഹാജരാവണമെന്ന് സാംസങ് ഇലക്ട്രോണിക്‌സിന്റെ മേധാവി ലീ കുന്‍ ഹീക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളും ജാമ്യമില്ലാ വാറണ്ടുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലീ കുന്‍ ഹീ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. 8.4 കോടിരൂപയുടെ തട്ടിപ്പുനടത്തിയതിന് ഒരു ഇന്ത്യന്‍ കമ്പനിയാണ് ഹീക്കെതിരെ പരാതി നല്‍കിയത്. 2013ല്‍ അലഹാബാദ് കോടതി ഹീ ഒളിവില്‍ പോയതായി പ്രഖ്യാപിച്ചിരുന്നു. 1979ലാണ് ലീ കുന്‍ കമ്പനി മേധാവിയായി ചുമതലയേറ്റത്.

Latest