National
ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ വസതിക്ക് നേരെ തീവ്രവാദി ആക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ യുവ നേതാവ് യവാര്‍ മസൂദലിയുടെ വീടിനു നേരെയാണ് ഗറില്ലാ ആക്രമണം നടന്നത്. വീട്ടിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ആക്രമണം.
യവാറിന്റെ വസതിക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. യവാര്‍ വസതിയില്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതല്‍ പോലീസുകാരും അര്‍ധ സൈനികരും സ്ഥലത്തെത്തിയിട്ടുണ്ട്.
---- facebook comment plugin here -----