Connect with us

International

അഖ്‌സാ മസ്ജിദില്‍ വിശ്വാസികള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം

Published

|

Last Updated

ജറൂസലം: ഫലസ്തീന്‍ വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണം. ജറുസലമിലെ അഖ്‌സാ മസ്ജിദിലെത്തിയ തീര്‍ഥാടകരായ ഫലീസ്തീന്‍ വിശ്വാസികള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെയും പോലീസിന്റെയും ക്രൂരമായ മര്‍ദനം. വിശ്വാസികള്‍ക്ക് നേരെ സൈനികര്‍ ഗ്രാനേഡ് ആക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സുബ്ഹി നിസ്‌കാരത്തിനു ശേഷം അഖ്‌സാ മസ്ജിദ് ഉള്‍പ്പടെയുള്ള കെട്ടിടത്തിലേക്ക് ഇസ്‌റാഈല്‍ പോലീസ് നിറയൊഴിക്കുകയായിരുന്നു. ജൂതന്‍മാര്‍ക്ക് പ്രവേശമില്ലാത്ത ഭാഗത്താണ് ആക്രമണം ഉണ്ടായത്. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെയും പോലീസിന്റെയും ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
എന്നാല്‍, പോലീസിനും സൈനികര്‍ക്കും നേരെ ഫലസ്തീന്‍ പൗരന്‍മാര്‍ കല്ലെറിഞ്ഞിട്ടുണ്ടെന്ന ആരോപണവുമായി ഇസ്‌റാഈല്‍ സൈന്യം രംഗത്തെത്തി. കാര്യമായ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.