Connect with us

Alappuzha

സംസ്ഥാനത്ത് ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു

Published

|

Last Updated

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു. മാന്നാര്‍ ഇലഞ്ഞിമേല്‍ വള്ളിക്കാവിലെ കുരങ്ങന്മാരിലാണ് രോഗബാധ കണ്ടെത്തിയത്. കര്‍ണാടകയിലെ ഷിമോഗയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നറിയപ്പെടുന്ന മങ്കി ഫീവര്‍ 1957ല്‍ കര്‍ണാടകയിലാണ് ആദ്യമായി കണ്ടെത്തിയത്. കര്‍ണാടകയുടെ നിരവധി ഭാഗങ്ങളില്‍ ഈ രോഗം ബാധിച്ച് നിരവധി കുരങ്ങുകള്‍ ചത്തൊടുങ്ങിയിട്ടുണ്ട്.

ചെള്ള് പോലുള്ള പ്രാണികള്‍ വഴിയും രോഗം ബാധിച്ച കുരങ്ങുകളുമായി അടുത്തിടപഴകുന്നത് വഴിയും മനുഷ്യരിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരില്ല.

ചുമ, പനി, തലവേദന എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ശക്തമായ മസില്‍ വേദനയും ഛര്‍ദിയും അനുഭവപ്പെടും.

Latest