Connect with us

Kerala

പള്ളികളിലേക്ക് രാഷ്ട്രീയം കടത്തരുത്: കാന്തപുരം

Published

|

Last Updated

തൃശൂര്‍ ശക്തനിലെ പി പി ഉസ്താദ് നഗറില്‍ എസ് എം എ സംസ്ഥാന പ്രതിനിധി സംഗമത്തിന്റെ സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലേക്ക് രാഷ്ട്രീയം കയറ്റരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തൃശൂര്‍ ശക്തനിലെ പി പി ഉസ്താദ് നഗറില്‍ എസ് എം എ സംസ്ഥാന പ്രതിനിധി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്നത് സമസ്തയുടെ മുമ്പ് കാലത്തേ ഉള്ള നയമാണ്. ആ നയത്തിലാണ് ഞങ്ങള്‍ ഇന്നും ഉറച്ചുനില്‍ക്കുന്നത്. പള്ളികള്‍ക്കും മദ്‌റസകള്‍ക്കും രാഷ്ട്രീയ നിറം നല്‍കുന്നത് മഹല്ലുകളില്‍ ഛിദ്രദക്ക് വഴിയൊരുക്കും. മഹല്ലുകളില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ടീയ ഭിന്നിപ്പ് ഉണ്ടാകരുത്. കുതന്ത്രങ്ങള്‍ ഉണ്ടാക്കി മഹല്ലുകളിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളത്തില്‍ കെ കെ അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി പദ്ധതി കരട് അവതരിപ്പിച്ചു. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍ മാതൃകാ മഹല്ലിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍ മേയര്‍ ഐ പി പോള്‍ മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.സയ്യിദ് ശറഫുദ്ദീന്‍ ജമല്ലൂല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി, പി കെ അബ്ദുര്‍റഹ്്മാന്‍ മാസ്റ്റര്‍, പ്രൊഫ. കെ എം എ റഹീം, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, അബുബക്കര്‍ ശര്‍വാനി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കൊമ്പം കെ പി മുഹമ്മദ് മുസ്്‌ലിയാര്‍, അബ്ദുല്‍ കലാം മാവൂര്‍, യഅ്കൂബ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസറ്റര്‍, എം വി ഉമര്‍ ഹാജി, എം എന്‍ സിദ്ദീഖ് ഹാജി, കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം, സയ്യിദ് ഹബീബ് കോയ തങ്ങള്‍, ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി, സി പി സൈതലവി മാസ്റ്റര്‍, കെ മുഹമ്മദ് കാസിം കോയ പൊന്നാനി, താഴപ്ര പി വി മുഹ്് യിദ്ദീന്‍ കുട്ടി മുസ്്‌ലിയാര്‍, കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി, സയ്യിദ് പി എം എസ് തങ്ങള്‍, മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ പാലപ്പിള്ളി, പി എസ് കെ മൊയ്തു ബാഖവി മാടവന, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി, അഡ്വ. പി യു അലി, വരവൂര്‍ മുഹ്്‌യിദ്ദീന്‍ സഖാഫി, അബ്ദു ഹാജി വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.