Connect with us

Ongoing News

തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപ മാത്രം

Published

|

Last Updated

പാലക്കാട്:കേരളത്തില്‍ പുതുക്കിയ ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്നപ്പോഴും തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപമാത്രം. ആ ദൂരത്തിനാണ് സംസ്ഥാനത്ത് ഏഴ് രൂപ കൊടുക്കുന്നത്.
2011ലാണ് തമിഴ് നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപയായി ഉയര്‍ത്തിയത്. അത് വരെ രണ്ട് രൂപയായിരുന്നു. ഓര്‍ഡിനറി, മിഡില്‍ക്ലാസ്, ഹൈ ക്ലാസ് തുടങ്ങി തട്ടുകളിലായാണ് അവിടെ ബസ് സര്‍വീസ് നടത്തുന്നത്. ഇതിലെ സൗകര്യമനുസരിച്ചാണ് ചാര്‍ജ് വര്‍ധനയെങ്കിലും ഹൈ ക്ലാസില്‍ കൂടി മിനിമം ചാര്‍ജ് ഏഴ് രൂപ നല്‍കിയാല്‍ മതി.
ഇതിന് പുറമെ തമിഴ്‌നാട് കോര്‍പറേഷന്‍ നഗരങ്ങളില്‍ മുഴുദിവസം ചുറ്റിയടിക്കുന്നതിന് മുപ്പത് രൂപ നല്‍കിയാലും മതി. ചുരുങ്ങിയ നിരക്കില്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കുമ്പോഴും തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കോടികളുടെ ലാഭത്തിലുമാണെത്രെ.
എന്നാല്‍ കൂടിയ നിരക്ക് യാത്രക്കാരില്‍ നിന്ന് വാങ്ങുമ്പോഴും 92 ഡിപ്പോകളില്‍ നിന്ന് 5000ത്തിലധികം സര്‍വീസ് നടത്തുന്ന സംസ്ഥാനത്തെ കെ എസ് ആര്‍ ടി സിക്ക് നിരത്താനുള്ളത് നഷ്ടകണക്കുകള്‍ മാത്രം. പ്രതിമാസം 97 രൂപയാണ് നഷ്ടം. ഇപ്പോള്‍ ഭീമമായി ബസ് ചാര്‍ജ് കൂട്ടിയാലും കെ എസ് ആര്‍ ടി സിക്ക് ലാഭം പ്രതീക്ഷിക്കുന്നില്ല. നഷ്ടത്തിന്റെ തോത് കുറക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. 97 കോടിയില്‍ നിന്ന് നഷ്ടം 67 കോടിയായി കുറക്കാമെന്നാണ് കണക്ക് കുട്ടുന്നത്.
തമിഴ്‌നാട്ടില്‍ 20 സ്‌റ്റേജുകളിലായാണ് ബസ് നിരക്ക് ഓര്‍ഡിനറി ബസില്‍ ഈടാക്കുന്നത്. ഒന്നാം സ്്‌റ്റേജ് മിനിമം ചാര്‍ജായ മൂന്ന് രൂപയാണ്. തുടര്‍ന്ന് മിനിമം ചാര്‍ജില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ വീതമായാണ് സ്‌റ്റേജ് കണക്കാക്കുന്നത്. 20 സ്‌റ്റേജായ മുപ്പത് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 12 രൂപയാകുമ്പോള്‍ കേരളത്തില്‍ 20 രൂപയാണ് ഇത്രയും ദൂരം സഞ്ചരിക്കാന്‍ വാങ്ങുന്നത്. എട്ട് രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
ബസ് ചാര്‍ജ് പത്തുശതമാനം വരെ വര്‍ധിച്ചതോടെ തീവണ്ടി നിരക്കും ബസ് നിരക്കും തമ്മിലുള്ള അന്തരം കൂടിയിട്ടുണ്ട്.ഹ്രസ്വ യാത്രയായാലും ദീര്‍ഘദൂര യാത്രയായാലും സ്ഥിതി വ്യത്യസ്തമല്ല. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ സൂപ്പര്‍ഫാസ്റ്റില്‍ ഇനി 59രൂപ കൊടുക്കണം. ഇതേ സമയം തീവണ്ടിയില്‍ പാസഞ്ചറില്‍ 15 രൂപയും എക്‌സ്പ്രസ് ട്രെയിനില്‍ 30 രൂപയും കൊടുത്താല്‍ കൊല്ലത്തെത്താം.
60 രൂപയുണ്ടെങ്കില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് സുഖമായി യാത്ര ചെയ്യാം. അതായത് 29 മുതല്‍ 45 രൂപ വരെ ലാഭം കോട്ടയത്തിന് സൂപ്പര്‍ഫാസ്റ്റില്‍ 116 രൂപ. അതേസമയം പാസഞ്ചറില്‍ 30 ഉം എക്‌സ്പ്രസില്‍ 55 ഉം രൂപയേ ഉള്ളു.
സ്ലീപ്പറില്‍ പോയാലും നൂറ് രൂപയേ ആകൂ. ആലപ്പുഴക്ക് 121, എറണാകുളത്തിന് 166, തൃശൂരിന് 224, പാലക്കാട് 273 എന്നിങ്ങനെയാണ് തിരുവനന്തപുരത്തു നിന്നുള്ള സൂപ്പര്‍ഫാസ്റ്റ് നിരക്കുകള്‍.