Connect with us

National

ബീഹാറില്‍ ജെ ഡിയു - ആര്‍ ജെ ഡി സഖ്യമായി

Published

|

Last Updated

പട്‌ന: ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി. ജെ ഡി യുവും ആര്‍ ജെ ഡിയും തമ്മില്‍ സഖ്യമായി. നാളെ നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി. ജെ ഡി യുവിനെ പിന്തുണക്കും. ഇതോടെ ജീതന്‍ റാം മാന്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.

243 അംഗ നിയമസഭയില്‍ ജെഡിയുവിന് 114 എംഎല്‍എമാരുണ്ട്. നാല് കോണ്‍ഗ്രസ് അംഗങ്ങളുടേയും മൂന്ന് സ്വതന്ത്രരുടേയും ഒരു സിപിഐ അംഗത്തിന്റേയും പിന്തുണയോടെ ഭൂരിപക്ഷത്തിന് വേണ്ട 122 തികയ്ക്കാം എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ ആരെങ്കിലും ഒരാള്‍ തിരിഞ്ഞുകുത്തിയാല്‍ ഭരണം താഴെ വീഴും. ഈ പ്രതിസന്ധി ഘട്ടത്തിലാണ് 24 എം എല്‍ എമാരുള്ള ആര്‍ ജെ ഡി പിന്തുണയുമായി എത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ്‌കുമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബീഹാര്‍ ഭരണം പ്രതിസന്ധിയിലായത്.