National
യുപിയില്‍ വീണ്ടും മാനഭംഗത്തിനിരയാക്കി യുവതിയെ കൊലപ്പെടുത്തി
ബറെയ്‌ലി: ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗത്തിനുശേഷം യുവതിയെ കൊലപ്പെടുത്തി.ബറേലിയില്‍ 22 കാരിയാണ് അതി ദാരുണമായി കൊലചെയ്യപ്പെട്ടത്. ബറേലിയിലെ ഒരുഒഴിഞ്ഞ വയലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതിയുടെ മുഖം ആസിഡും പെട്രോളും ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. മാനഭംഗത്തിന് ശേഷം യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
യുവതിയെ തിരിച്ചറിയാതിരിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് പ്രതികള്‍ ഈ ക്രൂരത ചെയ്തതെന്ന് കരുതുന്നു. യുവതി ഉത്തരാഖണ്ഡ് സ്വദേശിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പൊലീസ് അന്വേഷണത്തിനായി ഉത്തരാഖണ്ഡിലേക്ക് തിരിച്ചതായി എസ് പി അറിയിച്ചു.
കഴിഞ്ഞദിവസം ഉത്തര്‍ പ്രദേശില്‍ രണ്ട് ദളിത് യുവതികളെ കൂട്ടമാനഭംഗത്തിന് ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് വീണ്ടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.